ഘട്ടം 185

പഠനം

     

യിരേമ്യാവു 21

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ യെഹൂദാരാജാവിന്റെ അരമനയില്‍ ചെന്നു, അവിടെ ഈ വചനം പ്രസ്താവിക്ക

2 ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളില്‍കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍ !

3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നീതിയും ന്യായവും നടത്തി, കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യില്‍നിന്നു വിടുവിപ്പിന്‍ ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാല്‍ക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.

4 നിങ്ങള്‍ ഈ വചനം അനുഷ്ഠിച്ചാല്‍ ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളില്‍കൂടി കടക്കും.

5 ഈ വചനം കേട്ടനുസരിക്കയില്ലെങ്കിലോ, ഈ അരമന ശൂന്യമായ്പോകുമെന്നു ഞാന്‍ എന്നെച്ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാടു.

6 യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാന്‍ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.

7 ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരെ സംഭരിക്കും; അവര്‍ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയില്‍ ഇട്ടുകളയും.

8 അനേകം ജാതികളും ഈ നഗരംവഴി കടന്നു പോകുമ്പോള്‍, ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടുഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്തു എന്നു ചോദിക്കയും

9 അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടുതന്നേ എന്നുത്തരം പറകയും ചെയ്യും.

10 മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേ കരവിന്‍ ; അവന്‍ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.

11 തന്റെ അപ്പനായ യോശീയാവിന്നു പകരം വാണിട്ടു ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്‍ ഇവിടേക്കു മടങ്ങിവരികയില്ല.

12 അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവന്‍ മരിക്കും; ഈ ദേശം അവന്‍ ഇനി കാണുകയുമില്ല.

13 നീതികേടുകൊണ്ടു അരമനയും അന്യായം കൊണ്ടു മാളികയും പണിതു, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും

14 ഞാന്‍ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയില്‍ തീര്‍ക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!

യിരേമ്യാവു 22

1 എന്റെ മേച്ചല്‍പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്കും അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.

2 അതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്റെ ആട്ടിന്‍ കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചുഔടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.

3 എന്റെ ആട്ടിന്‍ കൂട്ടത്തില്‍ ശേഷിച്ചിരിക്കുന്നവയെ ഞാന്‍ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളില്‍നിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വര്‍ദ്ധിച്ചു പെരുകും.

4 അവയെ മേയിക്കേണ്ടതിന്നു ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

5 ഞാന്‍ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവന്‍ രാജാവായി വാണു ബുദ്ധിയോടെ പ്രവര്‍ത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.

6 അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേല്‍ നിര്‍ഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും എന്നു യഹോവയുടെ അരുളപ്പാടു.

7 ആകയാല്‍ യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,

8 യിസ്രായേല്‍ ഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍നിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവര്‍ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടുഎന്റെ ഹൃദയം എന്റെ ഉള്ളില്‍ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികള്‍ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങള്‍ നിമിത്തവും ഞാന്‍ , മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.

10 ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങള്‍ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഔട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.

11 പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാന്‍ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

12 അതുകൊണ്ടു അവരുടെ വഴി അവര്‍ക്കും ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവര്‍ അതില്‍ കാല്‍തെറ്റി വീഴും; ഞാന്‍ അവര്‍ക്കും അനര്‍ത്ഥം, അവരുടെ സന്ദര്‍ശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

13 ശമര്‍യ്യയിലെ പ്രവാചകന്മാരില്‍ ഞാന്‍ ഭോഷത്വം കണ്ടിരിക്കുന്നു; അവര്‍ ബാലിന്റെ നാമത്തില്‍ പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.

14 യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര്‍ വ്യഭിചാരം ചെയ്തു വ്യാജത്തില്‍ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര്‍ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള്‍ ഗൊമോറ പോലെയും ഇരിക്കുന്നു.

15 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരില്‍നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.

16 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായില്‍നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നതു.

17 എന്നെ നിരസിക്കുന്നവരോടു അവര്‍നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്‍ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.

18 യഹോവയുടെ വചനം ദര്‍ശിച്ചുകേള്‍പ്പാന്‍ തക്കവണ്ണം അവന്റെ ആലോചനസഭയില്‍ നിന്നവന്‍ ആര്‍? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവന്‍ ആര്‍?

19 യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേല്‍ ചുറ്റിയടിക്കും.

20 തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതിനെ പൂര്‍ണ്ണമായി ഗ്രഹിക്കും.

21 ഞാന്‍ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവര്‍ ഔടി; ഞാന്‍ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു.

22 അവര്‍ എന്റെ ആലോചനസഭയില്‍ നിന്നിരുന്നുവെങ്കില്‍, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്‍പ്പിച്ചു അവരെ അവരുടെ ആകാത്തവഴിയില്‍നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്‍നിന്നും തിരിപ്പിക്കുമായിരുന്നു.

23 ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.

24 ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

25 ഞാന്‍ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന്‍ കേട്ടിരിക്കുന്നു.

26 സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാര്‍ക്കും ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?

27 അവരുടെ പിതാക്കന്മാര്‍ ബാല്‍ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര്‍ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്‍കൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാന്‍ വിചാരിക്കുന്നു.

28 സ്വപ്നംകണ്ട പ്രവാചകന്‍ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവന്‍ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മില്‍ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

29 എന്റെ വചനം തീ പോലെയും പാറയെ തകര്‍ക്കുംന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

30 അതുകൊണ്ടു ഒരുത്തനോടു ഒരുത്തന്‍ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാര്‍ക്കും ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.

യിരേമ്യാവു 23

1 ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമില്‍നിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിന്‍ മുമ്പില്‍ വെച്ചിരിക്കുന്നതു കാണിച്ചു.

2 ഒരു കൊട്ടയില്‍ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയില്‍ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.

3 യഹോവ എന്നോടുയിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാന്‍ അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.

4 അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

5 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.

6 ഞാന്‍ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്‍വെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.

7 ഞാന്‍ യഹോവ എന്നു എന്നെ അറിവാന്‍ തക്കഹൃദയം ഞാന്‍ അവര്‍ക്കും കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായുമിരിക്കും; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.

8 എന്നാല്‍ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുംന്നവരെയും ഞാന്‍ , ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.

9 ഞാന്‍ അവരെ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഭീതിയും അനര്‍ത്ഥവും ഞാന്‍ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീര്‍ക്കും.

10 ഞാന്‍ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തുനിന്നു അവര്‍ നശിച്ചുപോകുംവരെ ഞാന്‍ അവരുടെ ഇടയില്‍ വാളും ക്ഷാമവും മഹാമാരിയും അയക്കും.

യിരേമ്യാവു 24

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍--ബാബേല്‍രാജാവായ നെബൂഖദ് നേസരിന്റെ ഒന്നാം ആണ്ടു തന്നേ--സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.

2 യിരെമ്യാപ്രവാചകന്‍ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാല്‍

3 ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതല്‍ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങള്‍ കേട്ടില്ല.

4 യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല; കേള്‍ക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.

5 നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിന്‍ ; എന്നാല്‍ യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ എന്നും എന്നേക്കും പാര്‍ക്കും.

6 അന്യ ദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു അനര്‍ത്ഥം വരുത്തുകയില്ല എന്നു അവര്‍ പറഞ്ഞു.

7 എങ്കിലും നിങ്ങള്‍ നിങ്ങളുടെ അനര്‍ത്ഥത്തിന്നായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ടു എന്നെ കോപിപ്പിപ്പാന്‍ തക്കവണ്ണം എന്റെ വാക്കു കേള്‍ക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാടു.

8 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്റെ വചനങ്ങളെ കേള്‍ക്കായ്കകൊണ്ടു

9 ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.

10 ഞാന്‍ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയില്‍നിന്നു നീക്കിക്കളയും.